ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയ സംഭവം;  കേസ് രജിസ്റ്റർ ചെയ്തു

APRIL 24, 2026, 2:14 AM

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. CG 821 എന്ന നമ്പറിലുളള ഹെലികോപ്റ്റാണ് ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്. നാലുപ്രാവശ്യം സന്നിധാനത്തിന് സമീപം താഴ്ത്തി പറത്തി.

ഇന്നലെ രാവിലെ 11 മണിയോടെയാണ് തീരസുരക്ഷാ സേനയുടെ സി ജി 821 എന്ന ഹെലികോപ്റ്റർ സന്നിധാനത്ത് പറന്നത്. കൊടിമരത്തിന് അഞ്ച് മീറ്റർ ഉയരത്തിൽ വരെ ഹെലികോപ്റ്റർ പറന്നിട്ടുണ്ട്. ഹെലികോപ്റ്ററിൽ നാലുപേരാണ് ഉണ്ടായിരുന്നത്. ഒരാൾ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

30 സെക്കൻഡ് സമയം സന്നിധാനത്തിന് സമീപം ഹെലികോപ്റ്റർ പറന്നു. ആദ്യമായിട്ടാണ് ഹെലികോപ്റ്റർ ക്ഷേത്രത്തിന്റെ വളരെ അടുത്തുകൂടി താഴ്ന്നുപറന്നത്. വിവിധ സ്ഥലങ്ങളിൽ നിരീക്ഷണ പറക്കൽ നടത്താറുണ്ടെന്നും അതിന്റെ ഭാഗമായിട്ടാണ് ഹെലികോപ്റ്റർ എത്തിയതെന്നും പ്രതിരോധ വകുപ്പിന്റെ കൊച്ചിയിലെ പിആർഒ വ്യക്തമാക്കി.

vachakam
vachakam
vachakam

സംഭവത്തിൽ പമ്പ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേരളാ പൊലീസ് ആക്ട് 118 (e) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പൊതുസുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ ഹെലികോപ്റ്റർ പറത്തിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

മുൻകൂർ അനുമതിയില്ലാതെയാണ് ഹെലികോപ്റ്റർ പറത്തിയതെന്നും നിർമ്മിതികൾക്ക് കേടുപാട് വരത്തക്ക രീതിയിലും ജീവനക്കാരിൽ പരിഭ്രാന്തിയുണ്ടാക്കും വിധവുമാണ് ഹെലികോപ്റ്റർ പറത്തിയതെന്നും എഫ്‌ഐആറിൽ പറയുന്നു. 


vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam