മന്ത്രിപദവി വാഗ്ദാനം ചെയ്ത് വിദ്യാ ബാലകൃഷ്ണൻ എംഎൽഎയിൽ നിന്ന് മൂന്ന് കോടി രൂപ തട്ടാൻ ശ്രമിച്ച സംഭവം;  പ്രതികളെ കേരളത്തിലെത്തിച്ചു

JULY 25, 2026, 10:23 PM

കോഴിക്കോട്: മന്ത്രിപദവി വാഗ്ദാനം ചെയ്ത് വിദ്യാ ബാലകൃഷ്ണൻ എംഎൽഎയിൽ നിന്ന് മൂന്ന് കോടി രൂപ തട്ടാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ രണ്ടു പേരെ കേരളത്തിൽ എത്തിച്ചു . ദില്ലി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് കോഴിക്കോട് സിറ്റി സൈബർ സെല്ലിന്റെ പിടിയിലായത്. 

പ്രതികൾ വിവിധ സംസ്ഥാനങ്ങളിലെ എംഎൽഎമാരെയും എംപിമാരെയും ഇത്തരത്തിൽ ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹരിയാന, ദില്ലി, ഒഡീഷ, ജാർ‌ഖണ്ഡ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് പ്രതികൾ ബന്ധപ്പെട്ടത്.

വയനാട് എംപി പ്രിയങ്കാ ​ഗാന്ധിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേന വാട്സാപ്പിലേക്ക് സന്ദേശം എത്തി എന്നാണ് വിദ്യാ ബാലകൃഷ്ണൻ എംഎൽഎ പറയുന്നത്. വിദ്യാ ബാലകൃഷ്ണൻ, എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവരെയും ഒരേ നമ്പറിൽ നിന്നാണ് പ്രതികൾ വിളിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ വരുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നും പറഞ്ഞായിരുന്നു വ്യാജ കോൾ എത്തിയിരുന്നത്. വയനാട് എംപിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് വാട്സാപ്പ് കോൾ എത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam