തിരുവനന്തപുരം: തിരുവനന്തപുരത്ത് ജിം ഉടമ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും സാമ്പത്തിക ചൂഷണം നടത്തിയതായും പരാതി നൽകി യുവതി. കഴക്കൂട്ടത്തെ കലോറി ജിം ഉടമയായ വിഷ്ണുവിനെതിരെയാണ് ഗുരുതരമായ ആരോപണവുമായി തിരുവനന്തപുരം സ്വദേശിനിയായ യുവതി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ഇയാൾ പെൺകുട്ടിയെ ക്രൂര മർദനത്തിനിരയാക്കിയതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പീഡനത്തിനിരയായ യുവതിയും വിഷ്ണുവും സുഹൃത്തുക്കളായിരുന്നു. ഈ സമയത്ത് ഇയാൾ യുവതിക്ക് വിവാഹവാഗ്ദാനം നൽകുകയും സാമ്പത്തികമായും ശാരീരികവുമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
12 ലക്ഷത്തോളം രൂപയാണ് ഇയാൾ യുവതിയെക്കൊണ്ട് ലോൺ എടുപ്പിച്ചത്. ഇതിനു പുറമേ യുവതിയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും 4 ലക്ഷത്തോളം രൂപ ക്രെഡിറ്റ് കാർഡിൽ നിന്നും തട്ടിയെടുക്കുകയും ചെയ്കു. പിന്നീട് ഇയാൾ വിവാഗ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് അത് ചോദിക്കാൻ ചെന്ന യുവതിയെ ഇയാൾ അതിക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് യുവതി മംഗലപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
