അനധികൃതമായി നികത്തിയ നെല്‍വയലുകള്‍ പഴയ സ്ഥിതിയിലാക്കും: റവന്യു മന്ത്രി

JUNE 25, 2024, 8:26 AM

തിരുവനന്തപുരം: അനധികൃതമായി നികത്തിയ നെല്‍വയലുകള്‍ പഴയ സ്ഥിതിയിലേക്കു മാറ്റാനായി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇതിനായി പ്രത്യേക റിവോള്‍വിംഗ് ഫണ്ട് രൂപീകരിച്ചതായും റവന്യു മന്ത്രി കെ.രാജൻ. നിയമസഭയില്‍ ധനാഭ്യർഥനചർച്ചയില്‍ മറുപടി നല്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നികത്തിയ വയലുകള്‍ പൂർവസ്ഥിതിയിലാക്കാൻ നോട്ടീസ് നല്‍കും. ഉടമസ്ഥർ പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കില്‍ സർക്കാർ ഫണ്ട് ഉപയോഗിച്ച്‌ പ്രക്രിയ പൂർത്തിയാക്കും.

ഭൂമി തരംമാറ്റ നടപടികള്‍ ജൂലൈ ഒന്നുമുതല്‍ ആരംഭിക്കും. ഇതിനായി ഉള്‍പ്പടെ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. ഭൂമി തരംമാറ്റിക്കൊടുക്കുന്ന തരത്തില്‍ വ്യാപകമായി പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്ക് തരമാറ്റക്കാര്യത്തില്‍ ചില നിയമസഹായങ്ങള്‍ ചെയ്തുനല്‍കാമെന്നല്ലാതെ മറ്റൊന്നും ആവില്ല.

vachakam
vachakam
vachakam

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം സംഭവങ്ങള്‍ പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കർശന നടപടികള്‍ ഉണ്ടാകുമെമെന്നും മന്ത്രി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam