കെഎസ്ഇബി  ഗസ്റ്റ് ഹൗസിൽ അനധികൃത താമസം; എംഎം മണിയുടെ സ്റ്റാഫുകളിൽ നിന്ന് വാടക തിരിച്ചുപിടിക്കും

JULY 20, 2025, 8:28 PM

ഇടുക്കി: മൂന്നാർ ചിത്തിരപുരത്തെ കെഎസ്ഇബിയുടെ  ഗസ്റ്റ് ഹൗസിൽ അനധികൃതമായി താമസിച്ച മുൻ വൈദ്യുത മന്ത്രി എംഎം മണിയുടെ സ്റ്റാഫുകളിൽ നിന്നും വാടക തിരിച്ചുപിടിക്കാൻ കെഎസ്ഇബി വിജിലൻസ് ഉത്തരവ്. 

 എംഎം മണി മന്ത്രിയായിരുന്ന കാലത്ത് 1237 ദിവസവും നിലവിലെ എംഎൽഎ കാലഘട്ടത്തിൽ കഴിഞ്ഞ സെപ്തംബർ വരെ 1198 ദിവസവുമാണ് ഗൺമാൻമാരും ഡ്രൈവറും വാടക നൽകാതെ താമസിച്ചതെന്നാണ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. വാടക ഇനത്തിൽ ആകെ 3,96,510 രൂപ അടയ്ക്കണമെന്നാണ് കണ്ടെത്തൽ.

മിനിസ്റ്റീരിയൽ സ്റ്റാഫിന് ദിവസം 30 രൂപയും ഡ്രൈവർക്ക് 18 രൂപയുമാണ് വാടക നിശ്ചയിച്ചിരുന്നത്. എന്നാൽ വാടക നൽകാതെ ഇവർ താമസിക്കുകയായിരുന്നു. മന്ത്രിപദം ഒഴിഞ്ഞ ശേഷം എംഎം മണിയുടെ ഗൺമാൻ ഈ മുറിയിൽ താമസം തുടങ്ങി.

vachakam
vachakam
vachakam

വിജിലൻസിന്റെ മിന്നൽ പരിശോധന നടക്കുന്ന 2024 സെപ്തംബർ വരെ ഗൺമാൻ ഇവിടെ സ്ഥാപിച്ചതായാണ് കണ്ടെത്തൽ.

അതേസമയം മന്ത്രിയായിരുന്ന കാലത്തെ 37,110 രൂപ ഒഴിവാക്കുകയും എംഎൽഎയായിരുന്ന കാലത്തെ വാടകയിൽ ദിവസം 300 രൂപയെന്നത് 80 രൂപയാക്കി ഇളവ് നൽകി 95,840 രൂപ അടക്കാനാണ് ഉത്തരവ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam