തിരുവനന്തപുരം: പൂവച്ചലിൽ വോട്ടിങ് യന്ത്രത്തിൽ എൽഡിഎഫ് വോട്ട് രേഖപ്പെടുത്തുന്ന സമയത്ത് ബിജെപിക്ക് വീഴുന്നതായി പരാതി.പൂവച്ചൽ ഗ്രാമപഞ്ചാത്ത് പുതിയവിള വാര്‍ഡിലെ ഒന്നാം ബൂത്തിലാണ് പരാതി.
തുടർന്ന് ഒന്നരമണിക്കൂർ പോളിങ് തടസ്സപ്പെട്ടു.ഉദ്യോഗസ്ഥര്‍ പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ചാണ് വോട്ടിംഗ് പുനരാരംഭിച്ചത്.
അതേസമയം, 84 വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് പരാതി ഉയര്‍ന്നത്.നേരത്തെ വോട്ട് ചെയ്തവര്‍ക്ക് റീ പോളിങ് അവസരം നല്‍കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് എൽഡിഎഫ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
