തിരുവനന്തപുരം: പിഴവുകളില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങളിൽ കെ- സ്മാർട്ടുവഴി നൽകുന്ന അപേക്ഷകളിൽ 30 സെക്കൻഡിൽ കെട്ടിട നിർമാണ പെർമിറ്റ് നൽകുന്ന വ്യവസ്ഥകളടക്കം കെട്ടിടനിർമാണ ചട്ടങ്ങളിൽ സമഗ്രമാറ്റത്തിന് സർക്കാർ നീക്കം.
117 ചട്ടങ്ങളിൽ 200ലധികം ഭേദഗതികളാണ് വരുന്നത്. കേരളത്തിന്റെ സ്ഥലപരമായ പരിമിതികളും സവിശേഷതകളും പരിഗണിച്ച് പ്രത്യേക ഇളവുകളും നൽകും. തദ്ദേശ അദാലത്തിലും നവകേരള സദസ്സിലും ഉയർന്ന നിർദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് തദ്ദേശവകുപ്പിന്റെ നടപടി.
കെ- സമാർട്ട് വഴിയുള്ള ഡിജിറ്റൽ പരിശോധനയിൽ പിഴവില്ലെങ്കിൽ 300 ചതുരശ്രമീറ്റർ (3229.17 ചതുരശ്രഅടി) വരെ വിസ്തീർണമുള്ള ഇരുനില വീടുകൾക്ക് അപേക്ഷിച്ചാൽ ഉയരം പരിഗണിക്കാതെ ഉടൻ കെട്ടിടനിർമാണ പെർമിറ്റ് നൽകും. സ്ഥലപരിശോധന ഇല്ലാതെയാണ് പെർമിറ്റ് അനുവദിക്കുക. ഇത് പൂർണസജ്ജമാകാൻ റവന്യൂവകുപ്പിന്റെ ഡിജിറ്റൽ സർവേ കൂടി പൂർത്തിയാകണം.
വാണിജ്യ കെട്ടിടങ്ങൾക്ക് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് നൽകാനുള്ള വിസ്തീർണവും വർധിപ്പിക്കും. നിലവിൽ 100 ചതുരശ്രമീറ്റർ (1076.39 ചതുരശ്രഅടി) എന്നത് 250 ചതുരശ്രമീറ്ററായി (2690.98 ചതുരശ്ര അടി) ഉയർത്തും. ഇതോടെ ഒട്ടേറെ ചെറുകിട, ഇടത്തരം വാണിജ്യ കെട്ടിടങ്ങളുടെ നിർമാണങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ അനുമതി ലഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
