സ്കൂൾ നിയമങ്ങൾ പാലിച്ച് വന്നാൽ കുട്ടിക്ക് വിദ്യാഭ്യാസം നൽകാൻ തയ്യാറെന്ന് സെന്റ്. റീത്താസ് സ്കൂൾ പ്രിൻസിപ്പൽ

OCTOBER 17, 2025, 1:23 AM

കൊച്ചി:  ഹിജാബ് വിവാദത്തിൽ വീണ്ടും  പ്രതികരണവുമായി പള്ളുരുത്തി സെന്റ്. റീത്താസ് സ്കൂൾ പ്രിൻസിപ്പൽ രം​ഗത്ത്.

സ്കൂൾ നിയമം പാലിച്ച് വിദ്യാർഥി വന്നാൽ കുട്ടിക്ക് വിദ്യാഭ്യാസം നൽകാൻ തയാറാണെന്ന് പ്രിൻസിപ്പൽ ഹെലീന ആൽബി പറഞ്ഞു.

കുട്ടിയെ പൂർണമനസോടെ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.   പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പഠനം അവസാനിപ്പിക്കുകയാണെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രിൻസിപ്പലിന്റെ പ്രതികരണം.   

vachakam
vachakam
vachakam

കോടതിയുടെ മുന്നിലിരിക്കുന്ന പല വിഷയങ്ങൾക്കും ഇപ്പോൾ മറുപടി നൽകുന്നില്ല. കോടതിയെയും സർക്കാരിനേയും എന്നും ബഹുമാനിച്ചാണ് മുന്നോട്ടുപോവുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. വിഷയത്തിൽ സ്കൂളുമായി സഹകരിച്ച എല്ലാവർക്കും നന്ദിയെന്നും പ്രിൻസിപ്പൽ പറഞ്ഞു.

 വിദ്യാഭ്യാസ വകുപ്പിന്റെ സഹായമില്ലാതെ ഒരു സ്‌കൂളിനും മുന്നോട്ടുപോകാനാകില്ല. ഇതുവരെ നൽകിയ പിന്തുണയ്ക്ക് വിദ്യാഭ്യാസ മന്ത്രിക്ക് നന്ദി. എറണാകുളം എംപി ഹൈബി ഈഡനും എംഎൽഎ കെ. ബാബുവിനും ഷോൺ ജോർജിനും നന്ദി'- പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam