തെറ്റ് തിരുത്തിയില്ലെങ്കിൽ കെ ഇ ഇസ്മയിൽ പാര്‍ട്ടിക്ക് പുറത്താകും: ബിനോയ് വിശ്വം

SEPTEMBER 12, 2025, 4:12 AM

തിരുവനന്തപുരം: തെറ്റ് തിരുത്തിയില്ലെങ്കില്‍ കെ ഇ ഇസ്മയില്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 

 സിപിഐ സംസ്ഥാന സമ്മേളനത്തിൽ മറുപടി പ്രസംഗത്തിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്. കെ ഇ ഇസ്മയിലിന്റെ പാര്‍ട്ടി വിരുദ്ധ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ ഇനി ആവര്‍ത്തിക്കരുതെന്നും നേതൃത്വം നിര്‍ദേശം നല്‍കി.

ഇസ്മയിലിന് മുന്നില്‍ വാതില്‍ അടയ്ക്കില്ലെന്നും പക്ഷെ അത് അകത്ത് കയറ്റലല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

vachakam
vachakam
vachakam

'വേദിയിലിരിക്കാന്‍ കെ ഇ ഇസ്മയിലിന് യോഗ്യതയില്ല. ഇസ്മയിലിന് ഒപ്പം പന്ന്യന്‍ രവീന്ദ്രനും സി ദിവാകരനും ഒഴിവായി. പക്ഷെ അവര്‍ ഇവിടെയുണ്ട്. കെ ഇ ഇസ്മയില്‍ അങ്ങനെയല്ല. അദ്ദേഹം തുടര്‍ച്ചയായി പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയാണ്.

ഞാന്‍ നേരിട്ട് പോയി അദ്ദേഹത്തെ കണ്ടിരുന്നു. പക്ഷെ ഫലമുണ്ടായില്ല. കെ ഇ ഇസ്മയില്‍ മാത്രമല്ല പാര്‍ട്ടി ഉണ്ടാക്കിയത്. എകെജി അടക്കം ഒരുപാട് പേര്‍ ചോര നല്‍കിയതാണ് ഈ പാര്‍ട്ടി': ബിനോയ് വിശ്വം പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam