ഒരക്ഷരം മാറിയാല്‍ എഴുന്നേല്‍ക്കുക മറ്റൊരാള്‍; പുതിയ സഭയിലെ 34 ഇരട്ടപ്പേരുകാര്‍!

MAY 21, 2026, 8:38 PM

തിരുവനന്തപുരം: പുതിയ കേരള നിയമസഭയില്‍ സ്പീക്കര്‍ക്ക് മാത്രമല്ല, അംഗങ്ങള്‍ക്കും ഇനി കണ്‍ഫ്യൂഷന്റെ നാളുകള്‍. 140 അംഗ സഭയില്‍ ഒരേ പേരോ സമാനമായ പേരോ ഉള്ള 34 ജനപ്രതിനിധികളാണ് ഇക്കുറി ഒപ്പമിരിക്കുന്നത്. സഭ നിയന്ത്രിക്കുന്ന പുതിയ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പേര് വിളിക്കുമ്പോള്‍ ഒരക്ഷരമോ ഇനിഷ്യലോ മാറിപ്പോയാല്‍ സഭയില്‍ പ്രസംഗിക്കാന്‍ എഴുന്നേല്‍ക്കുക മറ്റൊരാളായിരിക്കും

മന്ത്രി കെ. മുരളീധരനെ വിളിക്കുമ്പോള്‍ ഇനിഷ്യല്‍ കൃത്യമായി ചേര്‍ത്തില്ലെങ്കില്‍ പ്രതിപക്ഷ ബെഞ്ചില്‍ നിന്ന് ബിജെപിയുടെ വി. മുരളീധരന്‍ എഴുന്നേല്‍ക്കാന്‍ സാധ്യതയുണ്ട്. തിരിച്ചും ഇത് സംഭവിക്കാം. മന്ത്രി രമേശ് ചെന്നിത്തലയോട് എന്തെങ്കിലും നിര്‍ദേശിക്കുമ്പോള്‍ 'ചെന്നിത്തല' എന്ന് കൂട്ടിവിളിച്ചില്ലെങ്കില്‍ കളി മാറും; നിര്‍ദേശം അനുസരിക്കുക സഭയിലെ മറ്റൊരു രമേഷായ രമേഷ് പിഷാരടിയാണെങ്കിലോ.

പേരിലെ സാമ്യം കൊണ്ട് സഭയില്‍ ഏറ്റവും കൂടുതല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ പോകുന്ന രണ്ട് പേര്‍ ഇവരാണ് വി. ജോയിയും വി.എസ് ജോയിയും. ഇതില്‍ ഒരാള്‍ സിപിഎം പ്രതിനിധിയും മറ്റേയാള്‍ കോണ്‍ഗ്രസ് പ്രതിനിധിയുമാണ്. രാജന്മാരും ഗോവിന്ദന്മാരും സഭയില്‍ 'രാജന്‍'മാര്‍ മാത്രം മൂന്ന് പേരുണ്ട് കെ. രാജന്‍, കാരായി രാജന്‍, രാജന്‍ ജെ. പല്ലന്‍ എന്നിവര്‍. ഇതിനു പുറമെ ചെറിയൊരു വ്യത്യാസത്തില്‍ എഫ്. രാജയുമുണ്ട്.

തളിപ്പറമ്പില്‍ നിന്ന് യുഡിഎഫ് സ്വതന്ത്രനായി ജയിച്ചെത്തിയ ടി.കെ ഗോവിന്ദന് കൂട്ടായി ഇക്കുറി കാഞ്ഞങ്ങാട്ടു നിന്നുള്ള ഗോവിന്ദന്‍ പള്ളിക്കാപ്പിലുമുണ്ട്. മുന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെയും കൊച്ചിയുടെ പ്രതിനിധിയായ മുഹമ്മദ് ഷിയാസിന്റെയും പേരുകള്‍ തമ്മില്‍ വെറും ഒരക്ഷരത്തിന്റെ അകലം മാത്രമാണുള്ളത്. നെന്മാറയിലെ കെ. പ്രേമനും ഒറ്റപ്പാലത്തെ കെ. പ്രേംകുമാറും ഒരേ പാര്‍ട്ടിക്കാര്‍ മാത്രമല്ല, ഒരേ ഇനിഷ്യലുള്ള സമാന പേരുകാരുമാണ്.

സഭയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പോകുന്ന മറ്റ് സമാന പേരുകാരുടെ പട്ടിക താഴെ നല്‍കുന്നു:

എ.പി. അനില്‍കുമാര്‍, ജി.ആര്‍. അനില്‍

എ.കെ.എം അഷ്‌റഫ്, ടി.പി അഷ്‌റഫ് അലി

ഒ.ജെ ജനീഷ്, കെ.യു ജനീഷ് കുമാര്‍

എ.സി മൊയ്തീന്‍, കുറുക്കോളി മൊയ്തീന്‍

പി.കെ. പ്രവീണ്‍, കെ. പ്രവീണ്‍ കുമാര്‍

ഷിബു ബേബി ജോണ്‍, ഷിബു തെക്കുംപുറം

സുമേഷ് അച്യുതന്‍, കെ.വി സുമേഷ്

എ.ഡി. തോമസ്, തോമസ് ഉണ്ണിയാടന്‍

പി.സി. വിഷ്ണുനാഥ്, വിഷ്ണു മോഹന്‍

അപു ജോണ്‍ ജോസഫ്, സി.പി. ജോണ്‍, ഷിബു ബേബി ജോണ്‍ എന്നിവരിലൂടെ 'ജോണ്‍' എന്ന പേരും സഭയില്‍ സജീവ സാന്നിധ്യമാകും. വരും ദിവസങ്ങളില്‍ സഭയിലെ വാദപ്രതിവാദങ്ങള്‍ക്കൊപ്പം ഈ പേരുവിളികളിലെ കണ്‍ഫ്യൂഷനുകളും നിയമസഭയെ രസിപ്പിക്കുമെന്നുറപ്പാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam