കോഴിക്കോട്: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി അംഗീകരിച്ചതിന് പിന്നാലെ തൊടുപുഴയിൽ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിനെ തുടർന്ന് ഇടുക്കി ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയെ പിരിച്ചുവിട്ടു.
പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിലും, പ്രകോപനപരമായും മുദ്രാവാക്യം മുഴക്കിയതിനും പ്രകടനം നടത്തിയതിനും ഇടുക്കി ജില്ല മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെൻഡ് ചെയ്തെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യമർപ്പിച്ച് തൊടുപുഴയിൽ മുസ്ലിം ലീഗിന്റെ പേരിൽ നടന്ന പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പാർട്ടിയുടെ അന്തസ്സിനും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്നും ഇത്തരം തെറ്റായ പ്രവണതകളെ പാർട്ടി തള്ളിക്കളയുന്നതായും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു. പ്രകടനം നടത്തിയവർ ആരൊക്കെയാണെന്ന് പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
