ജനാധിപത്യം അംഗീകരിക്കുന്നു; ആറ് മാസം അഴിമതിയോ സ്വജനപക്ഷപതമോ നടത്തിയിട്ടില്ല,  അഭിമാനത്തോടെയാണ് ഇറങ്ങുന്നത്: ദിയ ബിനു പുളിക്കകണ്ടം

JULY 21, 2026, 4:25 AM

കോട്ടയം: ജനാധിപത്യം അംഗീകരിക്കുന്നുവെന്ന് പാലാ ന​ഗരസഭയിലെ മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം വ്യക്തമാക്കി.ആറ് മാസം അഴിമതിയോ സ്വജനപക്ഷപതമോ നടത്തിയിട്ടില്ല. അഭിമാനത്തോടെയാണ് ഇറങ്ങുന്നത്. കൗൺസിലർ ആയി തുടരും. പഠനവുമായി മുന്നോട്ട് പോകുമെന്നും ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു.

തനിക്കെതിരെ ഉയർന്ന ഒരു ആരോപണം പോലും തെളിയിക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവന്നവർക്കും പിന്തുണച്ചവർക്കും സാധിച്ചിട്ടില്ല. എല്ലാ തീരുമാനങ്ങളും സുതാര്യതയുടെയും പൊതു താൽപര്യത്തിന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു. ജനപ്രിയ തീരുമാനങ്ങളെക്കാൾ ശരിയായ തീരുമാനങ്ങൾ എടുക്കാനാണ് ശ്രമിച്ചത്.

പദവികൾ വരും പോകും. സത്യസന്ധതയും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും ആണ് ശാശ്വതമെന്നും ദിയ ബിനു പുളിക്കകണ്ടം പറഞ്ഞു.അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ദിയ.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam