പ്രത്യേകിച്ച് അഭിപ്രായം പറയുന്നില്ല; വീണ വിജയനെതിരായ ഇഡി അന്വേഷണം അതിൻ്റെ വഴിക്ക് നടക്കട്ടെയെന്ന് മന്ത്രി കെ മുരളീധരൻ

AUGUST 20, 2026, 1:01 AM

തിരുവനന്തപുരം: വീണ വിജയനെതിരായ ഇഡി അന്വേഷണം അതിൻ്റെ വഴിക്ക് നടക്കട്ടെയെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.

ഇഡിയുടെ കാര്യത്തിൽ പാർട്ടിക്കൊരു നിലപാടുണ്ട്. ഇഡിക്ക് മുകളിൽ കോൺഗ്രസിന് ഒരു ഏർപ്പാടും ഇല്ല. ഇഡിയുടെ അന്വേഷണത്തിൽ പ്രത്യേകിച്ച് അഭിപ്രായം പറയുന്നില്ലെന്നും, ഒരു കാലഘട്ടത്തിലും യോജിച്ചിട്ടില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

അതേസമയം, ബ്ലീച്ചിംഗ് പൗഡർ ഇടപാട് വിജിലൻസ് അന്വേഷിക്കുന്നതിൽ ഭയപ്പെടേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും ഇടപാട് നടത്തി. ആ ധൃതിയിൽ സംശയമുണ്ടെന്നും കെ മുരളീധരൻ പറ‍ഞ്ഞു.

vachakam
vachakam
vachakam

മെസ്സിയുടെ വരവിൽ വെട്ടിപ്പ് നന്നായി നടന്നിട്ടുണ്ട്. വരാത്ത മെസ്സിയുടെ പേരിൽ പുട്ട് അടിച്ചവരെ എല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരും. കൃത്യമായ അന്വേഷണം നടക്കുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam