“അദ്ദേഹം എന്നെ ശ്രദ്ധിക്കുന്ന പോലെ ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല"; അഖിൽ മാരാർക്ക് മറുപടിയുമായി രമേഷ് പിഷാരടി

MARCH 23, 2026, 6:33 AM

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സെലിബ്രിറ്റി പോര് കടുപ്പമാകുന്നു. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടി, തനിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയ അഖിൽ മാരാർക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.

അഖിൽ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിനെ കുറിച്ച് പ്രതികരിച്ച പിഷാരടി, “അദ്ദേഹം എന്നെ ശ്രദ്ധിക്കുന്ന പോലെ ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല; അതിനൊന്നും സമയം ഇല്ല” എന്ന് പറഞ്ഞു. വിമർശനങ്ങളെ പരിഹസിച്ചുകൊണ്ട്, ഇന്ന് മോശം പറയുന്ന അഖിൽ തന്നെ ഒരാഴ്ചയ്ക്കകം “പിഷാരടി മഹാനാണ്” എന്ന് പറയാൻ ഇടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, “ഒരു രണ്ട് മൂന്ന് വർഷം പരീക്ഷണത്തിലിട്ട ശേഷം എന്താണ് സ്ഥിരമായ നിലപാട് എന്ന് മനസ്സിലാക്കിയ ശേഷം മറുപടി പറയാം” എന്നും പിഷാരടി പരിഹസിച്ചു.

vachakam
vachakam
vachakam

അതേസമയം, കഴിഞ്ഞ ദിവസം അഖിൽ മാരാർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ, പിഷാരടി ലാഭം മാത്രം ലക്ഷ്യമിട്ടാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും “കാശ് കൊടുത്ത് എംഎൽഎ ആകാൻ പോയ പോലെയാണ്” എന്നും വിമർശിച്ചിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam