കൊല്ലം : കെഎസ്എസ്ഐഎ സംസ്ഥാന സമ്മേളനത്തിൽ അതിഥികളെ സ്വീകരിക്കാനും വേദിയിലും സദസ്സിലും കുടിവെള്ളത്തിന് പ്ലാസ്റ്റിക് ഉപയോഗിച്ചതിൽ കടുത്ത വിമർശനവുമായി മന്ത്രി.മാലിന്യ നിരോധനം നടപ്പാക്കേണ്ട മന്ത്രിയാണ് ഞാൻ.സർക്കാരിന്റെ അധ്വാനത്തിന് പുല്ലുവിലയാണ് കൽപ്പിക്കുന്നത് എന്ന സന്ദേശമല്ലേ ഇതിലൂടെ നൽകുന്നത്.സന്തോഷത്തോടെയാണ് പരിപാടിക്കു വന്നതെങ്കിലും അപമാനിതനായാണ് നിൽക്കുന്നത് മന്ത്രി പറഞ്ഞു.
മന്ത്രി എന്ന നിലയിൽ കൂടുതൽ സമയം ചെലവഴിച്ചത് ഈ വിഷയത്തിന് വേണ്ടിയാണ്.കഴിഞ്ഞ 5 മാസം മാത്രം 8 കോടി രൂപയുടെ പിഴയാണ് മാലിന്യം ഉപേക്ഷിച്ചതിന്റെ പേരിൽ ചുമത്തിയതെന്നും ഈ നിയമലംഘനത്തിന് പിഴ ചുമത്തണമെന്നും മന്ത്രി പറഞ്ഞു.ചടങ്ങിലേക്ക് സ്വാഗതം ചെയ്തപ്പോൾ പ്ലാസ്റ്റിക് കവർ ഉപയോഗിച്ച ബൊക്കെയും കുടിക്കാനായി പ്ലാസ്റ്റിക് കുപ്പികളുമാണ് ഉപയോഗിച്ചിരുന്നത്.മന്ത്രി വിമർശിച്ചതോടെ കുപ്പികൾ മുഴുവൻ ചടങ്ങിൽ നിന്നു മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
