മലപ്പുറം: ഫേസ്ക്രീമിലെ വിഷബാധമൂലം ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിൽ നിയമപോരാട്ടം ശക്തമാകുമെന്ന് വ്യക്തമാക്കി ഇരയായ 17 കാരി.
ഈ ക്രീം ഇപ്പോൾ യൂസ് ചെയ്യുന്നവർ ഉണ്ടെങ്കിൽ അത് നിർത്തണം. താൻ എന്തായാലും അകപ്പെട്ടു. മറ്റുള്ളവർ എങ്കിലും രക്ഷപ്പെടണം എന്നാണ് കരുതുന്നതെന്നും അതുകൊണ്ടാണ് നിയമപോരാട്ടത്തിനിറങ്ങിയതെന്നും 17 കാരി പറഞ്ഞു.
താൻ ഉപയോഗിച്ചിരുന്ന ക്രീമിന്റെ സാമ്പിൾ പൊലീസിന് നൽകിയെന്ന് കുട്ടി പറഞ്ഞു. എഫ് ട്യൂൺ എന്ന ക്രീമിൽ നിന്നാണ് തനിക്ക് വൃക്ക രോഗം ഉണ്ടായതെന്ന് പൊലീസിന് മൊഴി നൽകിയതായും, കൺസ്യുമർ കോടതിയിലേക്ക് പോകുമെന്നും കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
