തീവ്രന്യൂനമർദ്ദം, ന്യൂന മർദ്ദപാത്തി; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, ഈ ജില്ലയിൽ ഉള്ളവർക്ക് അതീവ ജാഗ്രത മുന്നറിയിപ്പ് 

JULY 26, 2025, 5:32 AM

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ തുടരുകയാണ്. മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി, ഇന്ന് ഒന്‍പത് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നത്.

അതേസമയം കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ 80  കിലോമീറ്റർ വരെ വേഗം കൈവരിച്ചിരിക്കുന്നു എന്നും ഇതിനാൽ  എല്ല ജില്ലകളിലും ശക്തമായ കാറ്റിനും  മഴയ്ക്കും സാധ്യതയുള്ളതിനാൽ  രാത്രി പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ് എന്നും കോട്ടയം കളക്ടർ മുന്നറിയിപ്പ് നൽകി. വയനാട്,മലപ്പുറം, തൃശൂർ,എറണാകുളം, ഇടുക്കി, പത്തനംതിട്ട, മലയോര മേഖലയിൽ പ്രത്യേക ജാഗ്രത വേണം എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam