കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുടുംബപ്രശ്നത്തെ തുടർന്നുള്ള കൊലപാതകങ്ങൾ തുടർക്കഥയാകുകയാണ്.
അതിൽ ഒടുവിലത്തേതാണ് എറണാകുളം അങ്കമാലി പാറക്കടവിലെ കൊലപാതകം.
ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പുന്നക്കാട്ട് വീട്ടിൽ ലളിതയാണ് (62) മരിച്ചത്. പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്.
ഭർത്താവ് ബാലൻ ഒളിവിലാണ്. ഇയാളുടെ സൈക്കിൾ മൂഴിക്കുളം ജംങ്ഷനിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കേസെടുത്ത അങ്കമാലി പൊലീസ് ബാലനായി അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്