സ്വർണവിലയിൽ വൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 840 രൂപ കൂടി

OCTOBER 8, 2026, 11:25 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,815 രൂപയായും ഒരു പവന്റെ വില 1,10,520 രൂപയായും ഉയർന്നു. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനാണ് വില വിവരങ്ങൾ അറിയിച്ചത്.

ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് പവന് 840 രൂപയുടെ വർധന രേഖപ്പെടുത്തിയത്. വില ഉയർന്നതോടെ സ്വർണം വാങ്ങാനൊരുങ്ങുന്നവർക്ക് കൂടുതൽ തുക ചെലവഴിക്കേണ്ടിവരും.

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് നിലവിലെ വില.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam