മുംബൈ: ബോളിവുഡ് താരം ഹൃത്വിക് റോഷൻ കാമുകി സബ ആസാദിനൊപ്പം വിദേശരാജ്യത്ത് അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇരുവരും ഒരുമിച്ച് സമയം ചെലവഴിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറലായത്. കഴിഞ്ഞ രണ്ട് വർഷമായി ഹൃത്വിക്കും സബയും പ്രണയത്തിലാണെന്നും, ഈ ബന്ധത്തെക്കുറിച്ച് സബ മുൻപേ തുറന്നുപറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഹൃത്വിക് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന സബയുടെ ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇരുവരുടെയും സൗഹൃദവും അടുപ്പവും ആരാധകർ ശ്രദ്ധയോടെ പിന്തുടരുന്നുണ്ട്.
ഗായികയും അഭിനേത്രിയുമായ സബ ആസാദ് 2008ൽ പുറത്തിറങ്ങിയ ദിൽ കബഡി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആറിലധികം സിനിമകളിലും നാല് വെബ് സീരീസുകളിലും അഭിനയിച്ചിട്ടുള്ള സബ, സംഗീത രംഗത്താണ് കൂടുതൽ സജീവം.
സബയുടെ സംഗീതപ്രതിഭയെ ഹൃത്വിക്കിന്റെ മുൻ ഭാര്യ സുസൈൻ ഖാനും പരസ്യമായി പ്രശംസിച്ചിട്ടുണ്ട്. 2000ലാണ് ഹൃത്വിക്–സുസൈൻ വിവാഹം നടന്നത്. 2014ൽ ഇരുവരും വിവാഹമോചിതരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
