തിരുവനന്തപുരം : നിരന്തരം വിദ്വേഷപ്രസംഗം നടത്തുന്ന പി. സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്സം സ്ഥാന സർക്കാർ.
2022ൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യം റദ്ദാക്കണമെന്നാണ് സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ ആർ. എസ്. എസ്. സഹയാത്രികനായ അജി കൃഷ്ണൻ സെക്രട്ടറിയായ എച്ച്. ആർ. ഡി. എസ്. ഇന്ത്യ തൊടുപുഴയിൽ സംഘടിപ്പിച്ച പരിപാടിയിൽ മുസ്ലീംങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തുകയും കേസെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ എസ്. ടി. അനീഷ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. പിന്നാലെയാണ് സർക്കാർ പി. സി. ജോർജിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടി ആരംഭിച്ചത്. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പി. സി. ജോർജ് നിരന്തരം ലംഘിക്കുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. സർക്കാരിന്റെ ഹർജിയിൽ പി. സി. ജോർജിന് ഹൈക്കോടതി നോട്ടീസ് നൽകി.
എച്ച്.ആർ.ഡി.എസ് ഒത്താശയോടെയുള്ള പി.സി.ജോർജിന്റെ വർഗീയ പ്രസംഗത്തിൽ തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതിക്കാരൻ നൽകിയ ഹർജി ഇന്ന് ( 9/7/ 25) പരിഗണിക്കാനിരിക്കെയാണ് സർക്കാർ നടപടി.
'മുസ്ലീം അല്ലാത്തവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് ചിന്തിക്കുന്ന തലമുറയെ മുസ്ലീം സമുദായം വളർത്തുന്നു. ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരാളും ഈ മണ്ണിൽ ജീവിക്കരുത്. ഇന്ത്യ പാക്കിസ്ഥാൻ ക്രിക്കറ്റ് നടക്കുമ്പോൾ പാക്കിസ്ഥാൻ വിക്കറ്റ് പോകുമ്പോൾ അള്ളാഹു അക്ബർ എന്ന് വിളിക്കുന്നു. ഇതിനെതിരെ പിണറായി വിജയൻ കേസെടുത്താലും പ്രശ്നമില്ല കോടതിയിൽ തീർത്തോളമെന്നായിരുന്നു പി. സി. ജോർജിന്റെ വെല്ലുവിളി. വേദിയ്ക്ക് പുറത്തെത്തിയ പി. സി. ജോർജ് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെയും വർഗീയ പ്രസ്താവന നടത്തി.
ജവഹർലാൽ നെഹ്റുവിന്റെ അപ്പൻ മോത്തിലാൽ നെഹ്റു മുസ്ലീമായിരുന്നു . ജവഹർ ലാൽ നെഹ്റു അടച്ചിട്ട മുറിയിൽ അഞ്ചുനേരം നിസ്‌ക്കരിക്കുമായിരുന്നു . അയാളാണ് ഇന്ത്യയേ നശിപ്പിച്ചത് . ഇന്ത്യയെന്ന പേര് ഉപയോഗിക്കരുത് . ഭാരതം എന്നതാണ് ശരി - ഇങ്ങനെയായിരുന്നു ജോർജിന്റെ വിവാദ പരാമർശങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
