തിരുവനന്തപുരം: വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികളേക്കൊണ്ട് ഗണഗീതം പാടിച്ച സംഭവത്തിനെതിരെ അതിരൂക്ഷ വിമർശനമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗണഗീതം എങ്ങനെ ദേശ ഭക്തിഗാനമാകുമെന്ന് ചോദിച്ച സതീശൻ ഗണഗീതം ആർ.എസ്.എസ് അവരുടെ പരിപാടിയിൽ പാടിയാൽ മതിയെന്നും തുറന്നടിച്ചു. ഇനി മേലിൽ എങ്കിലും ഇത്തരം സംഭവം ഉണ്ടാകരുത്. കേരളത്തെ വർഗീയ വത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഗണഗീത ആലാപനം.
ഇത്തരം ശ്രമങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. കുട്ടികൾ നിഷ്‌കളങ്കമായി ഗണഗീതം പാടിയെന്ന് കരുതാനാകില്ല. അതിനു പിന്നിൽ ആരോ ഉണ്ട്. ഏത് സ്‌കൂളാണെന്ന് അന്വേഷണം വേണം. ശക്തമായ നടപടി ഉണ്ടാകണം. കാര്യങ്ങൾ അത്ര നിഷ്‌കളങ്കമാണെങ്കിൽ എന്തിനാണ് റെയിൽവേ അവരുടെ പേജിൽ പോസ്റ്റ് ചെയ്ത ഗണഗീതാലപനം പിന്നീട് നീക്കം ചെയ്തതെന്നും സതീശൻ ചോദിച്ചു.
നേരത്തെ, വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉത്തരവിട്ടിരുന്നു.
അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
