കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ വീട്ടമ്മയുടെ 20 പവൻ നഷ്ടമായി

AUGUST 30, 2025, 8:57 AM

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസിൽ വെച്ച് വീട്ടമ്മയുടെ സ്വർണം നഷ്ടമായി. പോത്തൻകോട് സ്വദേശിനിയായ ഷമീന ബീവിയുടെ 20 പവൻ സ്വർണമാണ് നഷ്ടമായത്. സ്വർണം ബാ​ഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നെടുമങ്ങാട് പനവൂർ ആറ്റിൻപുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുന്ന വഴിയിലാണ് സ്വർണം നഷ്ടമായത്. പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇറങ്ങി പച്ചക്കറി കടയിൽ സാധനം വാങ്ങാൻ ബാഗ് തുറക്കുമ്പോഴാണ് സ്വർണം നഷ്ടമായ വിവരം അറിയുന്നത്. എവിടെ വെച്ചാണ് സ്വർണം നഷ്ടമായതെന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam