ചേരാനല്ലൂരിൽ വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ സവാരി ചെയ്തിരുന്ന ആളായ ഫത്തഹുദീനെതിരെ പൊലീസ് കേസെടുത്തു.
കുതിരയെ അശ്രദ്ധമായി റോഡിലേക്ക് ഇറക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമം 291, 120 (ജെ) വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
പൊതുവഴിയിൽ അപകടകരമായ രീതിയിൽ മൃഗത്തെ ഉപയോഗിച്ചതിനും നിയമവിരുദ്ധമായ പ്രവൃത്തികൾക്ക് പ്രേരിപ്പിച്ചതിനുമാണ് ഈ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.
ഇന്നലെയായിരുന്നു കുതിര അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട കാറിന്റെ മുൻഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു. കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. രാത്രിയിൽ റിഫ്ലെക്ടറുകൾ ഇല്ലാതെ കുതിരയെ റോഡിലിറക്കിയതാണ് അപകടകാരണമായി പൊലീസ് പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്