മലപ്പുറം: സ്കൂൾ ബസിന്റെ ഫീസ് അടക്കാൻ വൈകിയതിന് യുകെജി വിദ്യാർത്ഥിയെ ബസിൽ കയറ്റിയില്ലെന്ന് പരാതി.
ചേലേമ്പ്ര എഎൽപി സ്‌കൂളിനെതിരെയാണ് മാതാപിതാക്കളുടെ പരാതി. രണ്ട് മാസത്തെ സ്‌കൂൾ ബസ് ഫീസായ 1000 രൂപ അടക്കാൻ വൈകിയതിനാണ് നടപടി.
സ്‌കൂൾ ബസിൽ കയറാനിരിക്കവേ അഞ്ച് വയസുകാരനെ പ്രധാനാധ്യാപികയുടെ നിർദേശത്തിന് പിന്നാലെ തടഞ്ഞുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
രക്ഷിതാക്കളെ അറിയിക്കാതെയാണ് കുട്ടിയെ വഴിയിൽ ഉപേക്ഷിച്ചതെന്നുമാണ് പരാതി. സംഭവത്തിൽ കുടുംബം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കും ബാലാവകാശ കമ്മീഷനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്