തിരുവനന്തപുരത്ത് ഒരു വയസ്സുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവം; അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

SEPTEMBER 10, 2026, 8:53 PM

തിരുവനന്തപുരം: ഒരു വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിലായി. തിരുവനന്തപുരം വിളവൂർക്കലിലാണ് ദാരുണമായ സംഭവം നടന്നത്. 

അന്ന എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. കഴുത്തിന് മാരകമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് അമ്മ ക്രിസ്റ്റി(29)യെ മലയൻകീഴ് പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

 കുട്ടിയുടെ പിതാവ് മെഡിക്കൽ റെപ്പാണെന്ന് നാട്ടുകാർ പറയുന്നു. മെഡിക്കൽ റെപ്രസെന്റേറ്റീവായ അഭിജിത്തും ഭാര്യ ക്രിസ്റ്റിയും മകൾ അന്നയും ബന്ധത്തിലുള്ള രണ്ട് മുത്തശ്ശിമാരും ഒരുമിച്ചാണ് ഈ വീട്ടിൽ താമസം. കുഞ്ഞിന്റെ കൊലക്ക് പിന്നിൽ ക്രിസ്റ്റിയും ഭർത്താവ് അഭിജിത്തും തമ്മിലുള്ള പ്രശ്‌നങ്ങളെന്നാണ് സൂചന. അഭിജിത്തിന് തന്നെ സംശയമായിരുന്നെന്നും തന്റെ വീട്ടിലേക്ക് പോലും വിട്ടിരുന്നില്ലെന്നും ക്രിസ്റ്റി പൊലീസിനോട് സമ്മതിച്ചു.

vachakam
vachakam
vachakam

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു ആലോചന. കുട്ടി നിലത്ത് വീണ് പിടയുന്നത് കണ്ട് പരിഭ്രാന്തയായതോടെ അതിന് സാധിച്ചില്ലെന്നും ക്രിസ്റ്റി പറഞ്ഞു. ക്രിസ്റ്റിയും അഭിജിത്തും തമ്മിൽ കഴിഞ്ഞ ദിവസം വഴക്ക് നടന്നെന്നാണ് വിവരം.   കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടയുടൻ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വീട്ടിലെ മുറിയിൽ നിന്ന് ലഭിച്ച കത്തിയും ബ്ലേഡും ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം താൻ വിഷം കഴിച്ചിരുന്നതായി ക്രിസ്റ്റി പൊലീസിനോട് പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam