തൃശൂർ: ഹൈറിച്ച് മണിചെയിൻ തട്ടിപ്പുകേസിൽ നിക്ഷേപകരിൽ നിന്നു പിരിച്ചെടുത്ത 1630 കോടി രൂപ പോയത് 4 ബാങ്കുകളിലെ 20 അക്കൗണ്ടുകളിലേക്ക്. സ്വകാര്യ ബാങ്കുകളിലായിരുന്നു അക്കൗണ്ടുകൾ.
പലചരക്ക് ഉത്പന്നങ്ങൾ നേരിട്ടു വീടുകളിലെത്തിക്കുന്ന ശൃംഖലയെന്ന പേരിലാരംഭിച്ച കമ്പനി നിയമവിരുദ്ധമായി നിക്ഷേപങ്ങൾ സ്വീകരിച്ചാണു മണിചെയിൻ ഇടപാടു നടത്തിയത്. നേരത്തെ 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിന്റെ പേരിലും കമ്പനി കുടുങ്ങിയിരുന്നു.
ഹൈറിച്ച് കമ്പനിയുടെ പേരിലും മുഖ്യപ്രതികളായ മാനേജിങ് ഡയറക്ടർ കെ.ഡി. പ്രതാപൻ, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരുടെ പേരിലുമാണ് സ്വകാര്യ ബാങ്കുകളിൽ അക്കൗണ്ടുകൾ തുറന്നത്.
2019ൽ ആണു ചേർപ്പ് ഞെരുവിശേരി ആസ്ഥാനമായി പ്രതാപനും ശ്രീനയും ചേർന്നു കമ്പനി ആരംഭിച്ചത്. ഡെപ്പോസിറ്റ് ഗ്രോസറി കൺസൈൻമെന്റ് അഡ്വാൻസ് എന്ന പേരിലാണു കമ്പനി മണിചെയിൻ ഇടപാടിലേക്കു നിക്ഷേപകരെ ചേർത്തിരുന്നത്.
ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡിനെത്തുന്ന വിവരമറിഞ്ഞ് വീട്ടിൽനിന്ന് മുങ്ങിയ ദമ്പതികൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. കലൂരിലെ പ്രത്യേക കോടതിയിലാണ് പ്രതികളായ പ്രതാപനും ഭാര്യയും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്