ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം: അപേക്ഷാ സമർപ്പണം മേയ് 20 വരെ

MAY 15, 2025, 8:22 PM

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു.

സംസ്ഥാനത്ത് ആകെയുള്ള 389 ഹയർ സെക്കണ്ടറി (വൊക്കേഷണൽ) സ്‌കൂളുകളിലായി 43 എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളാണ് ഈ വർഷം നടത്തപ്പെടുന്നത്.

പ്രസ്തുത കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഹയർ സെക്കണ്ടറി സർട്ടിഫിക്കറ്റിനോടൊപ്പം ദേശീയ അംഗീകാരമുള്ള എൻ.എസ്.ക്യൂ.എഫ് സർട്ടിഫിക്കറ്റും ലഭിക്കും.

vachakam
vachakam
vachakam

എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള അപേക്ഷ മെയ് 20 വരെ http://admission.vhseportal.kerala.gov.in, www.vhscap.kerala.gov.in എന്നീ സൈറ്റുകളിൽ ഓൺലൈനായി സമർപ്പിക്കാം. അഡ്മിഷൻ നടപടികൾ, കോഴ്സുകളെ സംബന്ധിച്ച വിശദാംശങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. എല്ലാ സ്‌കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽപ്ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam