കൊച്ചി: ആഴ്ചയിൽ 15 മണിക്കൂറിൽ താഴെ പഠിപ്പിക്കുന്ന ഹയർ സെക്കൻഡറി അദ്ധ്യാപകരെ തരംതാഴ്ത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. മറ്റു സ്‌കൂളുകളിലേക്ക് മാറ്റിയ ബാച്ചുകളിൽ അധിക തസ്തിക സൃഷ്ടിക്കുന്നത് ഒഴിവാക്കാനും.
നിലവിലെ മുക്കാൽ മണിക്കൂർ പീരിയഡ് ഒരു മണിക്കൂറായി വർദ്ധിപ്പിക്കാനുമുള്ള സാദ്ധ്യതയും പരിഗണിക്കുന്നു. അദ്ധ്യാപക തസ്തിക നിർണയവുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാരിൽ നിന്ന് നിർദ്ദേശങ്ങൾ ക്ഷണിച്ച അക്കാഡമിക് ജോയിന്റ് ഡയറക്ടറുടെ സർക്കുലറിലാണ് വിവാദ നിർദ്ദേശങ്ങൾ.
ഹയർ സെക്കൻഡറിയിൽ പഠിപ്പിക്കൽ നിർബന്ധമാക്കി സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യാനും നിർദ്ദേശമുണ്ട്. 15 മ ണിക്കൂറില്ലാത്തവരെ തരംതാഴ്ത്തി മറ്റു സ്‌കൂളുകളിൽ പുനർ വിന്യസിക്കാനുള്ള സാദ്ധ്യതയും ആരായുന്നു.
2018 മുതൽ മറ്റു സ്‌കൂളുകളിലേക്ക് മാറ്റിയ ബാച്ചുകളിൽ അദ്ധ്യാപക തസ്തിക സൃഷ്ടിക്കാതെ പുനർവിന്യാസം നടത്തുന്നതിൽ നിർദ്ദേശം സമർപ്പിക്കാനും ഡപ്യൂട്ടി ഡയറക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
