സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്; ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ

FEBRUARY 9, 2026, 1:46 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കടുത്ത ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ ശുദ്ധജലം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ തുടങ്ങിയ നിർജലീകരണം വർധിപ്പിക്കുന്ന പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. അയഞ്ഞതും ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ORS ലായനി, സംഭാരം പോലുള്ള പാനീയങ്ങൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നും അധികൃതർ അറിയിച്ചു. ചൂട് കൂടുന്ന സാഹചര്യത്തിൽ തീപിടിത്ത സാധ്യത വർധിക്കാമെന്നതിനാൽ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത വേണം. വനമേഖലകളോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും കാട്ടുതീ ഭീഷണിയെക്കുറിച്ച് ജാഗ്രത പാലിക്കണം.

vachakam
vachakam
vachakam

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധ കുടിവെള്ളവും മതിയായ വായുസഞ്ചാരവും ഉറപ്പാക്കണം. കുട്ടികൾക്ക് കൂടുതൽ വെയിൽ ഏൽക്കുന്ന പരിപാടികൾ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. അംഗനവാടികളിലും ചൂട് ഏൽക്കാത്ത സംവിധാനം ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, കിടപ്പ് രോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. ഉച്ച സമയങ്ങളിൽ പുറത്തുപോകുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ഓൺലൈൻ ഡെലിവറി തൊഴിലാളികൾ ഉൾപ്പെടെയുള്ള പുറംതൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷയും വിശ്രമവും ഉറപ്പാക്കണമെന്ന് സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam