മലപ്പുറം: അതിവേഗ റെയില്‍പാതയ്ക്ക് പൊന്നാനിയില്‍ ഓഫീസ് ഉടന്‍ തുറക്കുമെന്ന് വ്യക്തമാക്കി ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. അതിവേഗ റെയില്‍വേയുമായി ബന്ധപ്പെട്ട പ്രക്രിയ വൈകാതെ മുന്നോട്ട് പോകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഓഫീസ് അടുത്ത മാസം രണ്ടാം തീയതിക്ക് സജ്ജമാകും, പതിനഞ്ച് ദിവസത്തിനകം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടാകും. റെയില്‍വേയുടെ നിര്‍ദേശപ്രകാരം മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീധരന്‍ പറഞ്ഞതനുസരിച്ച്, ആദ്യ പ്ലാന്‍ പ്രകാരം 16 സ്റ്റേഷനുകളായിരിക്കും, പിന്നീട് ഇത് 22 ആയി ഉയര്‍ത്തും. ആദ്യ സ്റ്റോപ്പ് തിരുവനന്തപുത്തായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രാഥമികമായി അതിവേഗ റെയില്‍വേ യാത്രയിടുന്ന സ്റ്റേഷനുകള്‍:
തിരുവന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം (ബൈപ്പാസിനടുത്ത്), ആലുവ, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം (കരിപ്പൂര്‍), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍.
നിലവിൽ കാസര്‍കോട് സ്‌റ്റേഷന്‍ പ്രാഥമിക പദ്ധതിയിൽ ഒഴിവാക്കിയിരിക്കുകയാണ്. പഠനഫലം പ്രകാരം കാസര്‍കോഡ് വഴി യാത്രക്കാരുടെ എണ്ണം 100–150 മാത്രമാണ്, അതിനാല്‍ സ്റ്റോപ്പ് ഒഴിവാക്കാനാണ് തീരുമാനം. പിന്നീട് ആവശ്യമായാല്‍ സ്റ്റോപ്പ് കൂട്ടി ചേര്‍ക്കാം. കാസര്‍കോട്ടേക്ക് സ്റ്റേഷൻ നീട്ടുമ്പോൾ ഏകദേശം 200 കോടി രൂപ അധിക ചെലവ് വരും. അതിവേഗ റെയിൽവേയിന്റെ പരമാവധി വേഗത 200 കിലോമീറ്റർ പ്രതി മണിക്കൂർ ആയിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
