‘ദ കേരള സ്റ്റോറി 2’ റിലീസ് സ്റ്റേ ചെയ്തു ഹൈക്കോടതി 

FEBRUARY 26, 2026, 3:51 AM

കൊച്ചി: വിവാദമായ ദി കേരള സ്റ്റോറി: ഗോസ് ബിയോണ്ട് സിനിമയുടെ പ്രദർശനം 15 ദിവസത്തേക്ക് സ്റ്റേ ചെയ്ത് കേര ഹൈക്കോടതി. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണ് കോടതി ഇടപെടൽ. സ്റ്റേ കാലാവധിക്ക് ശേഷം സിനിമ സെൻസർ ബോർഡ് വീണ്ടും പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.

അതേസമയം സിനിമ കണ്ട് വിലയിരുത്താനായില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സിനിമയ്‌ക്കെതിരെ സമർപ്പിച്ച ഹർജികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ചിത്രം മതസൗഹാർദത്തെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന നിരീക്ഷണവും കോടതി നടത്തി.

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉൾപ്പെട്ട ബെഞ്ച് ചിത്രം നേരിട്ട് കണ്ട് വിലയിരുത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ നിർമാതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് സെൻസർ ബോർഡ് പോലുള്ള വിദഗ്ധ സമിതിയുടെ വിലയിരുത്തലിന് പകരം കോടതി സ്വതന്ത്രമായി നിഗമനത്തിലെത്തുന്നത് മേൽനോട്ടാധികാരത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു നിർമാതാക്കളായ സൺഷൈൻ പിക്ക്‌ചേഴ്‌സ് സമർപ്പിച്ച സത്യവാങ്മൂലത്തിലെ വാദം.

vachakam
vachakam
vachakam

സിനിമയ്‌ക്കെതിരെ കേരള ഹൈക്കോടതിയിൽ രണ്ട് ഹർജികളാണ് ഫയൽ ചെയ്തിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നതിന്റെ കഥയാണ് സിനിമ അവതരിപ്പിക്കുന്നതെന്നും, ‘കേരള സ്റ്റോറി 2’ എന്ന പേര് ബോധപൂർവം നൽകിയതും സാമുദായിക ചേരിതിരിവിന് ഇടയാക്കാനിടയുള്ളതുമാണെന്നുമാണ് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി നൽകിയ ഹർജിയിലെ ആരോപണം. സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് എറണാകുളം നെട്ടൂർ സ്വദേശി ഫ്രെഡിയും കോടതിയെ സമീപിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam