കൊച്ചി: പിറന്നാളിനും കുട്ടികളുടെ പേരിടലിനും ചോറൂണിനുമൊക്കെ തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങള്‍ തുടര്‍ന്നാല്‍ ജനങ്ങള്‍ക്ക് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടമാകുമെന്ന് ഹൈക്കോടതി. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഭാര്യയുടെ ഗര്‍ഭപരിചരണത്തിന് പരോള്‍ അനുവദിക്കണമെന്ന ഹര്‍ജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിയായ പ്രതിയുടെ 42 കാരിയായ ഭാര്യയാണ് കൃത്രിമ ഗര്‍ഭധാരണത്തിലൂടെ രണ്ട് മാസം ഗര്‍ഭിണിയായത്. ഏറെ മാനസികസമ്മര്‍ദം അനുഭവിക്കുന്നതിനാല്‍ ഭര്‍ത്താവിന്റെ പരിചരണം അനിവാര്യമാണെന്നുകാട്ടി പരോളിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഭാര്യയുടെ ഗര്‍ഭകാല പരിചരണത്തിനായി തടവുകാരന് പരോളിന് അര്‍ഹതയില്ലെന്ന് കോടതി പറഞ്ഞു. അങ്ങനെയുണ്ടായാല്‍ കുറ്റവാളിയും സാധാരണ പൗരനും തമ്മില്‍ അന്തരമില്ലാതാകും. കുറ്റവാളികള്‍ക്ക് സാധാരണ പൗരരെപ്പോലെ ജീവിതം ആസ്വദിക്കാനാകില്ല. ഇരയുടെ കുടുംബം ഈ സമൂഹത്തിലുണ്ടെന്ന് ഓര്‍ക്കണം. ഇത്തരത്തില്‍ പരോള്‍ അനുവദിച്ചാല്‍ അവര്‍ക്ക് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
