കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ സ്ഥാപനങ്ങളിലും ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി. ക്ഷേത്രങ്ങൾ മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങളിലും കൃത്യമായ ഓഡിറ്റ് ഉറപ്പാക്കണം.
ഇപ്പോഴത്തെ സോഫ്റ്റ് വെയർ സംവിധാനം ഇതിന് പര്യാപ്തമല്ല. വേഗത്തിൽ ഓഡിറ്റ് പൂർത്തിയാക്കാനുളള സംവിധാനം അടിയന്തരമായി ഏർപ്പെടുത്തണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ടെക്നിക്കൽ കമ്മിറ്റി യോഗം ചേർന്ന് ഒരുമാസത്തിനുളളിൽ തീരുമാനമെടുക്കണം. 2022 വരെയുളള കണക്കുകളെ ലഭ്യമായിട്ടുളള എന്ന് ഓഡിറ്റ് വിഭാഗവും കോടതിയെ അറിയിച്ചു.
ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് ഓഡിറ്റ് നടപടികൾ കൃത്യമാക്കുന്നതിനുളള നടപടികൾ സ്വീകരിക്കാനും ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
