കൊച്ചി: ശബരിമലയിലെ അനിയന്ത്രിതമായ ഭക്തജനത്തിരക്കിൽ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി.
ശബരിമലയിൽ തിരക്ക് അനിയന്ത്രിതമായതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. ആറ് മാസം മുന്‍പെങ്കിലും ഒരുക്കങ്ങള്‍ തുടങ്ങണമായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി.
എന്തിനാണ് ഇത്രയും ആളുകളെ ശബരിമലയിലേക്ക് കയറ്റുന്നതെന്നായിരുന്നു ദേവസ്വം ബെഞ്ചിന്റെ ചോദ്യം. തിരക്ക് ഒഴിവാക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു.
വിഷയത്തിൽ ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും കോടതി വിശദീകരണം തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
സെക്ടറുകളായി തിരിച്ച് ആളുകളെ നിയന്ത്രിക്കണം. ഓരോ സെക്ടറിലും എത്ര പേര്‍ക്ക് നില്‍ക്കാനാകുമെന്നതില്‍ വ്യക്തത വേണമെന്നും ഹൈക്കോടതി നിർദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
