സൂരജ് ലാമ തിരോധാനത്തിൽ പൊലീസിനും വിമാനത്താവള അധികൃതർക്കുമെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി.
വിദേശത്തെ ജയിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിൽ എത്തിക്കാൻ പരിശ്രമിക്കും. എന്നാൽ അവർ നാട്ടിലെത്തിയാൽ വിലയില്ലാതെയാവുന്നു എന്ന് കോടതി വിമർശിച്ചു.
ഒരാൾ അലഞ്ഞുതിരിഞ്ഞു തെരുവിൽ നടന്നാൽ കരുതൽ തടങ്കലിൽ എടുക്കണമെന്നും മെന്റൽ ഹെൽത്ത് ആക്ട് ഇതിനുള്ളതാണെന്നും കോടതി പരാമർശിച്ചു.
സംഭവത്തിൽ പൊലീസും എയർപോർട്ട് അധികൃതരും വിശദീകരണം നൽകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പറഞ്ഞു.
കുവൈത്തിൽ നിന്ന് ജീവനോടെ കയറ്റിവിട്ട ഒരാൾ ഇവിടെയെത്തിയപ്പോൾ കാണാതായി എന്ന് എങ്ങനെയാണ് അയാളുടെ കുടുംബത്തോടെ പറയുക.
വലിയ ഞെട്ടൽ ഉണ്ടാകുന്ന കേസാണ്. ലാമയെ ആശുപത്രിയിൽ എത്തിച്ചത് മുതലുള്ള വിവരങ്ങൾ വേണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
