ജാമ്യം അനുവദിച്ചതിന് രൂക്ഷ വിമർശനം; വാളയാർ ആൾക്കൂട്ട കൊലക്കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

MARCH 19, 2026, 6:38 AM

പാലക്കാട്: വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായൺ ഭാഗേൽ കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികൾക്ക് നൽകിയ ജാമ്യം ഹൈക്കോടതി റദ്ദാക്കി. നേരത്തെ പ്രത്യേക കോടതിയെടുത്ത തീരുമാനം ചോദ്യം ചെയ്ത ഹൈക്കോടതി, ജാമ്യം അനുവദിച്ച രീതിയെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.

അതേസമയം ജാമ്യം നൽകുന്നതിൽ കോടതി അതിവേഗത കാട്ടിയതായും, മരിച്ചയാളുടെ കുടുംബത്തിന്റെ വാദം പരിഗണിക്കാതിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. ജാമ്യത്തിലുള്ള പ്രതികൾ മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്നും നിർദേശം നൽകി.

2025 ഡിസംബറിൽ വാളയാറിലെ അട്ടപ്പള്ളത്ത് നടന്ന സംഭവത്തിൽ, മോഷണാരോപണം ഉയർത്തിയാണ് രാംനാരായണിനെ ഒരു സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam