കൊച്ചി: അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ ഹൈക്കോടതിയുടെ അനുമതി.ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പാൽ പായസത്തിന് ലിറ്ററിന് 160ൽ നിന്ന് 240 രൂപയാക്കി വില വർധിപ്പിക്കാനാണ് അനുമതി.വില വർധന ഇതോടെ പ്രാബല്യത്തിലായി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് വില വര്‍ധനക്ക് അനുമതി നൽകിയത്.
പായസ നിർമാണത്തിനാവശ്യമായ പാൽ, അരി, പഞ്ചസാര, നെയ്യ്, ഏലക്ക തുടങ്ങിയവയുടെ വില വർധിച്ച സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.വില വർധനയെ സ്റ്റേറ്റ് ഓഡിറ്റ് വിഭാഗവും അനുകൂലിച്ചു. ഗുണ നിലവാരം ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
അതേസമയം, നിരക്ക് പുതുക്കാൻ സ്ഥിരം സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് വിശദീകരിക്കാൻ ദേവസ്വം ബോർഡിനോടും സർക്കാറിനോടും നിർദേശിച്ച കോടതി ഹർജി ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം
ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ
പാലക്കാട് വോട്ടിന് പണം ആരോപണം: കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകി