ഡൽഹി: വി എം സുധീരന്റെ പരസ്യ പ്രസ്താവനയിൽ ഹൈക്കമാൻഡിന് അതൃപ്തി. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചുകൊണ്ടുള്ള പരസ്യ പ്രസ്താവനാ വിലക്ക് സുധീരൻ ലംഘിച്ചെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ നിശിതമായ ഭാഷയിൽ വിമർശിച്ചായിരുന്നു വി എം സുധീരന്‍റെ പ്രസ്താവന. ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സുധാകരന്‍ താന്‍ പാര്‍ട്ടി വിട്ടെന്ന തരത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു.
മറ്റേതൊരു കാര്യത്തെയും പോലെ സുധാകരന് ഇതും തിരുത്തേണ്ടി വരുമെന്നുമാണ് സുധീരന്‍ പറഞ്ഞത്.
പ്രസ്താവനയിൽ സുധീരനിൽ നിന്ന് വിശദീകരണം തേടിയേക്കും. എന്നാൽ സുധീരന് പരസ്യ മറുപടി നൽകില്ല. സുധീരന്റെ വിമർശനങ്ങൾക്ക് പരസ്യ മറുപടി നൽകേണ്ടെന്നാണ് കെപിസിസി നിലപാട്.
ഗ്രൂപ്പ് അതിപ്രസരത്തിന്റെ കെടുതികള്‍ അനുഭവിച്ചവരാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം വ്യത്യസ്തമാകുമായിരുന്നുവെന്നും സുധീരന്‍ തുറന്നടിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്