ഹൈബി ഈഡന്റെ വീട്ടിൽ യുവാവിന്റെ അതിക്രമം; സഹപാഠി അറസ്റ്റിൽ

JUNE 26, 2026, 4:16 AM

കൊച്ചി: ഹൈബി ഈഡൻ എംപിയുടെ വീട്ടിൽ അതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഹൈബിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠിയും സുഹൃത്തുമായ തൃപ്പുണിത്തുറ സ്വദേശി അലക്സ് ചാക്കോയാണ് പിടിയിലായത്.

കഴിഞ്ഞദിവസം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഹൈബി ഈഡന്റെ കലൂരിലെ വസതിയിലെത്തിയ യുവാവ് വീടിന് മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികളെല്ലാം എറിഞ്ഞുടച്ചു.

ഇവിടെവെച്ച് തന്നെ കൺട്രോൾ റൂമിൽ വിളിച്ച് താൻ ഹൈബിയുടെ വീടിന് മുറ്റത്താണുള്ളതെന്ന് അറിയിക്കുകയും ചെയ്തു. തന്റെ വാഹനം പോലീസ് എടുത്തുകൊണ്ടുപോകുകയും വീട്ടിൽകയറി മർദിച്ചുവെന്നും ഇതിൽ കേസെടുത്തില്ലെന്നും യുവാവ് പോലീസിൽ ഫോണിൽ കൂടി പറയുന്ന ശബ്ദം പുറത്തുവന്നു. ഇതിൽ നടപടിയെടുക്കണമെന്നാണ് യുവാവിന്റെ ആവശ്യം.

vachakam
vachakam
vachakam

'ഹൈബി ഈഡന്റെ വീട്ടിലേക്ക് പോകുമ്പോ സ്റ്റാച്യൂ ജങ്ഷനിൽവെച്ച് എന്നെ പിടിച്ചു. എന്റെ ബൈക്കും കൊണ്ട് പോയി. എന്റെ വീട്ടിൽ കയറി ഒരുത്തനെ അടിച്ചിട്ട് അത് അന്വേഷിക്കാൻ ഏഴെട്ട് ദിവസമായിട്ട് കഴിഞ്ഞില്ല. ഇപ്പോ ദേ, ഞാൻ ഹൈബിയുടെ വീട്ടിലാണ് ഇരിക്കുന്നത്. എന്നെ വന്ന് അറസ്റ്റ് ചെയ്യ്. ഒന്ന് കാണട്ടെ. വെളച്ചിലെടുക്കരുത് കേട്ടോ... നാളെ രാവിലെ ആ വണ്ടി എന്റെ വീട്ടിൽ എത്തിയിരിക്കണം', ഫോണിൽ കൂടി യുവാവ് പോലീസിനെ ഭീഷണിപ്പെടുത്തുന്നതാണ് സന്ദേശം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam