കൊച്ചി: ന്യൂയോർക്ക് കാലാവസ്ഥാ വാരത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ സംഘടിപ്പിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഹൈബി ഈഡൻ എം.പി പങ്കെടുക്കും. കാലാവസ്ഥയും സുസ്ഥിരതയും സംബന്ധിച്ച സെഷനിൽ ഹൈബി സംസാരിക്കും.
എറണാകുളം മണ്ഡലത്തിലെ തീരദേശങ്ങൾ നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും അദ്ദേഹം ആഗോള വേദിയിൽ അവതരിപ്പിക്കും. സുസ്ഥിര വളർച്ച സാദ്ധ്യമാക്കാൻ മണ്ഡലത്തിൽ ലഭിക്കുന്ന അവസരങ്ങളും മണ്ഡലത്തിലെ സാദ്ധ്യതകളും ഇതിൽ ഉൾപ്പെടും.
കാലാവസ്ഥാ വ്യതിയാനം ആഗോള തലത്തിലുണ്ടാക്കുന്ന പ്രതിഫലനം ചർച്ച ചെയ്യുന്ന സെഷനിലാകും ഹൈബി സംസാരിക്കുക. സുസ്ഥിര ഭാവിക്കായി ഉയർന്ന് വരുന്ന സാങ്കേതിക വിദ്യകൾ സംബന്ധിച്ച ചർച്ചകളിലും ഹൈബി പങ്കെടുക്കും. ഈ മാസം 24, 25 തീയതികളിലാണ് ഉച്ചകോടി നടക്കുക.
എംപിമാരായ അനുരാഗ് താക്കൂർ, ചമല കിരൺ കുമാർ റെഡ്ഢി, സുമതി തങ്ക പാണ്ഡ്യൻ എന്നിവരും സംഘത്തിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
