കൊച്ചി: പെരുമ്പാവൂരിൽ ഹോട്ടലിന്റെ മറവിൽ ഹെറോയിൻ വിൽപ്പന നടത്തിയ ബംഗാൾ യുവതിയെ എക്സൈസ് പിടികൂടി.പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശിനിയായ 36 വയസുകാരി സുലേഖാ ബീവി അറസ്റ്റിലായത്.
കണ്ടംതറ ഭാഗത്ത് ഇവർ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ് ഹെറോയിൻ വിൽപന നടത്തിവന്നിരുന്നത്.തൊഴിലാളികൾക്കിടയിൽ ബംഗാളി ദീദി എന്ന പേരിൽ അറിയപ്പെടുന്ന ഇവർ സ്വന്തം നാട്ടിൽ നിന്ന് ഹെറോയിൻ കൊണ്ടുവന്ന്കേരളത്തിൽ വില്പന നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ദീദീ പെട്ടുപോയത്.ഇവരിൽ നിന്ന് 16.638 ഗ്രാം ഹെറോയിൻ എക്സൈസ് പിടികൂടിയതോടെ കുരുക്ക് മുറുകുകയായിരുന്നു.
പെരുമ്പാവൂർ റേഞ്ച് പാർട്ടി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്.പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ENGLISH SUMMARY: Heroin seized from Bengal Woman
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്