1.22 കോടിയുടെ നിക്ഷേപം; വി ഡി സതീശന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ 

MARCH 24, 2026, 12:29 AM

കൊച്ചി: പറവൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. സ്വത്ത് സംബന്ധിച്ച സത്യവാങ്മൂലത്തിൽ സതീശനും ഭാര്യ ലക്ഷ്മിപ്രിയയും ചേർന്ന് 1.22 കോടിയുടെ നിക്ഷേപമുണ്ടെന്ന് വ്യക്തമാക്കുന്നു.

സതീശന്റെ പേരിൽ ബാങ്ക് നിക്ഷേപവും സ്വർണ്ണവും ഉൾപ്പെടെ 53,82,286 രൂപയും, ഭാര്യയുടെ പേരിൽ 68,45,474 രൂപയുടെ നിക്ഷേപവും ഉണ്ട് എന്നാണ് റിപ്പോർട്ട്. സതീശന്റെ കൈവശം 64,000 രൂപയും ഭാര്യയുടെ കൈവശം 9,000 രൂപയും പണമായി ഉണ്ട്. കൂടാതെ 35 ഗ്രാം സ്വർണ്ണവും 25,000 രൂപയുടെ ബാങ്ക് ഓഹരിയും സതീശന്റെ പേരിലുണ്ട്. ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വർണ്ണവുമുണ്ട്.

മകൾ ഉണ്ണിമായയുടെ പേരിൽ 9,61,000 രൂപ വിലമതിക്കുന്ന കാർ ഉണ്ട്. വീടും സ്ഥലങ്ങളും ഉൾപ്പെടെ 2,42,63,816 രൂപയുടെ സ്ഥാവര സ്വത്തുക്കളാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പറവൂരിലെ 30 സെന്റ് സ്ഥലവും വീടും, നെട്ടൂരിലെ 33.5 സെന്റ് സ്ഥലവും ഇതിൽ ഉൾപ്പെടുന്നു.

vachakam
vachakam
vachakam

അതേസമയം, സതീശന് 24,00,635 രൂപയും ഭാര്യയ്ക്ക് 17,45,000 രൂപയും കടബാധ്യതയുണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ കോടതികളിലായി 18 കേസുകളും സതീശന്റെ പേരിൽ നിലവിലുണ്ടെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam