വരുന്നു കിടിലൻ മഴ; കാലവർഷം മണിക്കൂറുകൾക്കകം കേരള തീരം തൊടും

MAY 30, 2026, 10:52 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയ്‌ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാൽ തീരദേശ, മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മലപ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം.

തിങ്കളാഴ്ച എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

vachakam
vachakam
vachakam

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂൺ 5 വരെ മഴ തുടരും

സംസ്ഥാനത്ത് ജൂൺ 5 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ തന്നെ തെക്കുപടിഞ്ഞാറൻ കാലവർഷം കേരള തീരം തൊടുമെന്നാണ് പ്രതീക്ഷ.

vachakam
vachakam
vachakam

എൽ നിനോയുടെ സ്വാധീനം

അതേസമയം, ഇത്തവണ കേരളത്തിലുൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴയുടെ അളവ് പൊതുവേ കുറയുമെന്നാണ് വിലയിരുത്തൽ. തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ രാജ്യത്ത് ദീർഘകാല ശരാശരിയുടെ ഏകദേശം 90 ശതമാനം മഴ മാത്രമേ ലഭിക്കൂവെന്നാണ് പ്രവചനം.

പസഫിക് സമുദ്രോപരിതലം അസാധാരണമായി ചൂടാകുന്നതിലൂടെ ഉണ്ടാകുന്ന എൽ നിനോ പ്രതിഭാസമാണ് മഴയുടെ അളവ് കുറയാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേരത്തെ മെയ് 26-ന് കാലവർഷം കേരളത്തിലെത്തുമെന്നാണ് പ്രവചിച്ചിരുന്നതെങ്കിലും കാലവർഷത്തിന്റെ മുന്നേറ്റം വൈകുകയായിരുന്നു.

vachakam
vachakam
vachakam

മഴയും കാറ്റും ശക്തമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ, തീരദേശവാസികൾ, മലയോര മേഖലയിലുള്ളവർ എന്നിവർ ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അഭ്യർഥിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam