കല്പറ്റ/കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കാലവര്‍ഷം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുള്ള സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിലും പരക്കെ തീവ്ര മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
നിലവില്‍ വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ ജില്ലകളിലും ദുരന്തനിവാരണ സേന സജ്ജമായിട്ടുണ്ട്.
അതേസമയം കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വലിയൊരു അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്. സ്റ്റേഷനിലെ നൂറ്റാണ്ടിലധികം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ ക്ലോക്ക് ടവര്‍ ശക്തമായ മഴയില്‍ തകര്‍ന്നു വീണു. അപകട സമയത്ത് പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ ആരും ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. റെയില്‍വേ അധികൃതരും സുരക്ഷാ ജീവനക്കാരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
