അടിമാലി : ശക്തമായ മഴയിൽ ആദിവാസി ഉന്നതിയിലെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം ഉണ്ടായതായി റിപ്പോർട്ട്.
രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.അടിമാലി ചൂരക്കട്ടൻ ഉന്നതിയിലെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.വീട്ടിലുണ്ടായിരുന്ന അരുൺ എന്ന യുവാവ് മണ്ണിനടിയിൽ പെട്ടെങ്കിലും നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ പുറത്തെടുക്കുകയായിരുന്നു.
അരുണിനെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.അരുണിൻ്റെ ഭാര്യയും കുട്ടിയും തലനാരിഴക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.അപകടത്തിൽ വീട് ഭാഗികമായും തകർന്നതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്