ഇടുക്കി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയില്‍ ലക്ഷം വീട് ഉന്നതി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം.
അടിമാലി സർക്കാർ ഹൈസ്കൂളിലെ എൽപി, യുപി വിഭാഗങ്ങൾക്കാണ് നാളെയും അവധി നൽകിയത്.
സ്കൂളുകൾക്ക് ഇന്നും അവധിയായിരുന്നു. എന്നാൽ മണ്ണിടിച്ചിലിൻ്റെ ആശങ്ക നിലനിൽക്കുന്നതിനാൽ നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.
കഴിഞ്ഞ ദിവസം രാത്രി നടന്ന അപകടത്തില്‍ ബിജു എന്നയാൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ബിജുവും ഭാര്യ സന്ധ്യയും ഭക്ഷണം കഴിക്കുന്നതിന് വേണ്ടി വീട്ടില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട സന്ധ്യ നിലവില്‍ ചികിത്സയിലാണ്. ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് സന്ധ്യ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
