തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ നല്കിയ ജാമ്യഹര്‍ജിയിൽ ഇന്നും വാദം തുടരും.തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം.
പരാതിക്കാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. പരാതിക്കാരിയുമായി ബന്ധപ്പെട്ട എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ കോടതിയെ അറിയിച്ചു.എന്നാല്‍ രാഹുല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കൂടുതല്‍ സമയം കസ്റ്റഡിയില്‍ വേണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
അതേസമയം, ജയിലില്‍ നിരാഹാരം തുടര്‍ന്നിരുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
