കോഴിക്കോട്: എയിംസിന് ഭൂമി കണ്ടെത്തിയത് കോഴിക്കോട്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
രാഷ്ട്രീയമായ തീരുമാനമാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എയിംസ് ആലപ്പുഴയില്‍ വേണമെന്ന് സുരേഷ് ഗോപി മുന്‍പ് പറഞ്ഞിരുന്നു.
തൃശൂരിലോ ആലപ്പുഴയിലോ എയിംസ് വേണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് തള്ളി എം.ടി.രമേശ് രംഗത്തെത്തിയിരുന്നു.
എയിംസ് കേരളത്തില്‍ വേണമെന്നാണ് ബി.ജെ.പി നിലപാട്. ഏതു ജില്ലയിലാണെങ്കിലും സ്വാഗതംചെയ്യുന്നുവെന്നും എം.ടി.രമേശ് കാസര്‍കോട്ട് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
