കാസർകോട്: കുമ്പളയിൽ ഗൃഹപ്രവേശന ചടങ്ങിന് എത്തിയ 11 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു എയ്ഡഡ് സ്‌കൂളിലെ പ്രധാനാധ്യാപകനാണ് സുധീർ.കഴിഞ്ഞ ദിവസം സീതാംഗോളിക്കു സമീപത്താണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ ബ്ലാത്തൂർ സ്വദേശിയായ സുധീർ (48) ആണ് അറസ്റ്റിലായത്.
പരാതിക്കാരിയായ പെൺകുട്ടിയെ മൂന്നാം ക്ലാസ് വരെ ആരോപണ വിധേയനായ സുധീർ പഠിപ്പിച്ചിരുന്നു.
ഈ പരിചയത്തിൽ പെൺകുട്ടിയെ പ്രവേശന ചടങ്ങ് നടക്കുന്ന വീടിന് സമീപത്തു നിന്ന് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
